ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ വന്‍ തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. എല്ലാത്തിനോടും പ്രതികരിക്കുന്ന കോലിയുടെ അഗ്രസീവ് സമീപനത്തെയും വിമര്‍ശിച്ച അദ്ദേഹം ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെ പുകഴ്ത്തുകയും ചെയ്തു.